വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത്‌ലീഗ്

Posted on: October 18, 2017 6:42 pm | Last updated: October 18, 2017 at 6:42 pm

മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത്‌ലീഗ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടന്നില്ല. വേങ്ങരയിലെ വോട്ടുചോര്‍ച്ച ഗുരുതരമാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യണം. പ്രാദേശിക ഘടകങ്ങള്‍ക്ക് താല്‍പര്യമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കായതാണ് വോട്ടുകുറയാന്‍ കാരണമായതെന്നും യൂത്ത്‌ലീഗ് വിലയിരുത്തി.

യോഗത്തില്‍ യൂത്ത് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി, നജീബ് കാന്തപുരം,പിജി മുഹമ്മദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.