എസ് എസ് എഫ് വിജിലന്‍ഷ്യ സമാപിച്ചു

Posted on: October 18, 2017 12:25 am | Last updated: October 17, 2017 at 11:53 pm

ഷൊര്‍ണൂര്‍: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കുളപ്പുള്ളിയില്‍ സംഘടിപ്പിച്ച വിജിലന്‍ഷ്യ ക്യാമ്പ് സമാപിച്ചു. കേരള ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായി രൂപവത്കരിച്ച 313 അംഗ ക്യാമ്പസ് ജീനിയല്‍ ടീമിന്റെ സമ്പൂര്‍ണ സംഗമമായിരുന്നു വിജിലന്‍ഷ്യ. സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ് എന്ന പ്രമേയത്തില്‍ വയനാട് മൗണ്ട് റാസിയില്‍ അടുത്ത മാസം 11, 12 തിയതികളിലാണ് അസംബ്ലി നടക്കുന്നത്.
സാമൂഹിക പ്രതിബദ്ധതകളോട് പുറംതിരിഞ്ഞ് നിന്ന് നിഷ്‌ക്രിയരായി വളര്‍ന്നു വരുന്ന ഒരു തലമുറയെ സര്‍ഗാത്മകവും സക്രിയവുമാക്കാന്‍ കാമ്പസ് ജീനിയല്‍ ടീം രംഗത്തിറങ്ങും. വിശ്വാസം, വിദ്യഭ്യാസം, സംസ്‌കാരം എന്നിവയായിരിക്കും ജീനിയല്‍ ടീമിലൂടെ എസ് എസ് എഫ് മുന്നോട്ട് വെക്കുന്നത് .

വിജിലന്‍ഷ്യ സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി, ഉപാധ്യക്ഷന്‍ എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, സി പി ശഫീഖ് ബുഖാരി, കെ വി ഫഖ്‌റുദീന്‍ സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്യം നല്‍കി. എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് കാസര്‍കോട് സ്വാഗതവും മുഹമ്മദ് ശരീഫ് കൊടുവള്ളി നന്ദിയും പറഞ്ഞു . വിജിലന്‍ഷ്യക്ക് സമാപനം കുറിച്ച് കുളപ്പുള്ളിയില്‍ ജീനിയല്‍ ടീമിന്റെ വിദ്യാര്‍ഥി റാലിക്ക് ഡോ. ശീമിറലി, സയ്യിദ് വഹാബ് ജിഫ്രി, അബദുറഹ്മാന്‍ കാസര്‍കോട്, ഡോ, എം സ് മുഹമ്മദ്, ശാനിഫ് ഉളിയില്‍, സജീര്‍ ആലുവ, സൈനുദ്ദീന്‍ പാലക്കാട്, ശഹീര്‍ തൃശൂര്‍ നേതൃത്വം നല്‍കി.