Connect with us

Kerala

മര്‍കസ് ശരീഅഃ സിറ്റി ക്ലാസ്സുകളാരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളേജ് സിറ്റിയില്‍ പുതുതായി ആരംഭിച്ച മര്‍കസ് ശരീഅഃ സിറ്റിയില്‍ ശരീഅദഅവാ ക്ലാസ്സുകള്‍ക്കാരംഭമായി . മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്, മര്‍കസ് ലോ കോളേജ് എന്നിവക്കു പുറമെയാണ് ഇപ്പോള്‍ മര്‍കസ് ശരീഅഃ സിറ്റി ആരംഭിച്ചിരിക്കുന്നത്.

മര്‍കസ് നോളേജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശരീഅഃ പഠനം നല്‍കുന്നതോടൊപ്പം തല്‍പരരായ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടി ഇന്റെന്‍സിവ് ഇസ്ലാമിക് ശരീഅഃ കോഴ്‌സ് കൂടിയാണ് ഇപ്പോള്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഡിപ്ലോമ ഇന്‍ ഇസ്ലാമിക് ജൂറിസ്പ്രുഡന്‍സ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്രോഫറ്റിക് മെഡിസിന്‍ ആന്‍ഡ് ഇസ്ലാമിക ഹീലിംഗ് മെതേഡ്‌സ് തുടങ്ങിയ കോഴ്‌സുകളും ഈ മാസം ആരംഭിക്കും. ഉന്നത മത പഠനത്തോടൊപ്പം നോളേജ് സിറ്റിയിലെ മെഡിക്കല്‍ലോ കോഴ്‌സുകളാഗ്രഹിക്കുന്ന ദഅവാ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വാന്‍സ്ഡ് റെസിഡന്‍ഷ്യല്‍ ശരീഅ കോഴ്‌സുകളും മുതിര്‍ന്ന ദഅവാവിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേഷന്‍ ഇന്‍ ശരീഅ ആന്‍ഡ്തിയോളോജി റെസിഡന്‍ഷ്യല്‍ കോഴ്‌സും ഈ വര്‍ഷമാരംഭിക്കും.

ആഗോള രംഗത്ത് പ്രശസ്തമായ വ്യത്യസ്ത യൂണിവേഴ്‌സിറ്റി കളുമായി സഹകരിച്ചാണ് ശരീഅ സിറ്റിയില്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്. ശരീഅഃ സിറ്റിയിലടെയും മലൈബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിന്റെയും ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമാദ്യം നോളേജ് സിറ്റിയില്‍ വെച്ചുതന്നെ നടക്കും.

മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ശരീഅഃ സിറ്റി ക്ലാസ്സുല്‍ഘാടനം കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. മര്‍കസ് നോളേജ് സിറ്റി ഡയറക്ടര്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, നോളേജ്‌സിറ്റി സി.ഇ.ഒ. ഡോ:അബ്ദുസ്സലാം, ശരീഅഃ സിറ്റി അക്കാഡമിക് ഡയറക്ടര്‍ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ: ഒ.കെ.എം. അബ്ദുറഹ്മാന്‍, ഡോ: ഹാറൂന്‍ മന്‍സൂരി, അഡ്വ: സമദ് പുലിക്കാട്, മുഹമ്മദ് ശംവീല്‍ നൂറാനി, മുഹ്‌സിന്‍ സഖാഫി, നൂറുദ്ധീന്‍ നൂറാനി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest