സഊദി ചെങ്കടലില്‍ ഭൂചലനം: തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3 ഡിഗ്രി

Posted on: October 17, 2017 6:41 pm | Last updated: October 18, 2017 at 5:49 pm

റിയാദ്: സഊദിയിലെ ജിദ്ദയില്‍ നിന്നും 91 കിലോമീറ്റര്‍ അകലെയുള്ള ചെങ്കടലില്‍ ഭൂചലനം.
ചൊവ്വാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

ജിയോളജിക്കല്‍ സര്‍വ്വേയാണ് ഉപകരണങ്ങളാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും നഗരത്തില്‍ നിന്ന് തെക്കുമാറി നടുക്കടലില്‍ 20.88 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നും സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.