Connect with us

Kerala

റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ജി സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തി ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുളള എല്ലാ നടപടികളും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നും ശബരിമല ദര്‍ശനത്തിന് സന്നിധാനത്തിലേക്ക് അയ്യപ്പഭക്തര്‍ക്ക് പോകേണ്ട റോഡുകളുടെ അറ്റകുറ്റപ്പണികളും, പുനരുദ്ധാരണ പ്രവൃത്തികളും സമയബന്ധിതമായി തീര്‍ക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി ഹൈക്കോടതി നിര്‍ദ്ദേശിച്ച 17 റോഡുകള്‍ അടക്കം 37 പ്രധാന റോഡുകളിലും മറ്റ് അനുബന്ധ റോഡുകളിലുമായി 140 കോടിയുടെ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും മണ്ഡലകാല ആരംഭത്തിനു മുമ്ബുതന്നെ ഇവ തീര്‍ക്കുകയാണ് ലക്ഷ്യമെന്നും എന്നാല്‍ ചില കരാറുകാര്‍ ജിഎസ്ടി യുടെയും ഖനനത്തിന്റെയും പേരില്‍ പ്രക്ഷോഭമെന്ന് പറഞ്ഞ് ജോലികള്‍ തടസപ്പെടുത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.