കാമ്പസുകളില്‍ സമരം വേണ്ടെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

Posted on: October 16, 2017 2:49 pm | Last updated: October 17, 2017 at 10:54 am

കൊച്ചി: കാമ്പസുകളില്‍ രാഷ്ട്രീയം ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് വീണ്ടും ഹൈക്കോടതി. കലാലയ രാഷ്ട്രീയത്തിനെതിരെ ഇത് ആദ്യമായല്ല കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ആ രീതിയിലുളള വ്യാഖ്യാനം ശരിയല്ല. 15 വര്‍ഷത്തിനിടെ ഒട്ടേറെത്തവണ കോടതി ഇത്തരത്തില്‍ വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം മാത്രമാണ് ഇപ്പോഴത്തേതെന്നും കോടതി വ്യക്തമാക്കി.

ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. ക്യാംപസിലല്ല സമരം ചെയ്യേണ്ടത്. എറണാകുളം മറൈന്‍ െ്രെഡവ് പോലെ ക്യാംപസിനു പുറത്തുള്ള സ്ഥലങ്ങള്‍ സമരവേദിയാക്കുന്നതാണു നല്ലതെന്നും കോടതി നിരീക്ഷിച്ചു. പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. എംഇഎസ് കോളജിന്റെ ഹര്‍ജിയില്‍ എതിര്‍കക്ഷിയായിട്ടുള്ള എസ്എഫ്‌ഐ നേതാവ് വിഷ്ണു ഇന്നു കോടതിയില്‍ നേരിട്ടു ഹാജരായി.

കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, സമരവും സത്യഗ്രഹവും വിദ്യാലയങ്ങളില്‍ പാടില്ലെന്നും പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കണമെന്നും നേരത്തെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. കലാലയങ്ങള്‍ സമരത്തിനുള്ള വേദികളല്ല, പഠിക്കാനുള്ളവയാണ്. പഠിക്കാനായി മാത്രമാണ് വിദ്യാര്‍ഥികള്‍ അവിടേക്കു പോകുന്നത്. അതല്ല, സമരങ്ങളും ധര്‍ണകളും സത്യഗ്രഹങ്ങളും വഴി രാഷ്ട്രീയഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കില്‍ അതിനുവേണ്ടി പഠനം ഉപേക്ഷിച്ചു പോകേണ്ടതാണ്. കോളജുകളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ടെന്നും കോടതി