ഹര്‍ത്താല്‍ നിരോധിക്കണമെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല

Posted on: October 15, 2017 1:30 am | Last updated: October 15, 2017 at 1:01 pm

തിരുവനന്തപുരം : ഹര്‍ത്താല്‍ നിരോധിക്കണമെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്നും നിയന്ത്രിയ്ക്കാനുള്ള ബില്ലാണ് താന്‍ കൊണ്ടു വന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളുടെ ഫലമായി ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായതെന്നും ചെന്നിത്തല അറിയിച്ചു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി തന്നെ വിളിച്ചു വരുത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്നും കോടതിയില്‍ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.