പൂര്‍ണമായും ആണവായുധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ

Posted on: October 13, 2017 9:27 pm | Last updated: October 13, 2017 at 9:27 pm

ജനീവ: പൂര്‍ണമായും ആണവായുധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി ) ഒപ്പിടില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. അതേസമയം ആണവ പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടിലും ആണവ നിരായുധീകരണത്തിനായും ഇന്ത്യ ഉറച്ചു നില്‍ക്കും. യു. എന്‍ നിരായുധീകരണ സമിതിയിലെ ഇന്ത്യന്‍ പ്രതിനിധി അമന്‍ദീപ് സിംഗ് ഗില്ലാണ് ഇക്കാര്യം പൊതുസഭയില്‍ വ്യക്തമാക്കിയത്. ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ആണവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള അതിന്റെ ശ്രമങ്ങളോടും ഇന്ത്യ എന്നും ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും ഇസ്രയേലും ആണവായുധരഹിത രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ എന്‍. പി. ടിയില്‍ ഒപ്പുവയ്ക്കണമെന്ന ‘ന്യൂ അജണ്ട സഖ്യം’ എന്ന ഗ്രൂപ്പിന്റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രസീല്‍, ഈജിപ്ട്, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. മറ്റ് ആണവ രാഷ്ട്രങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവരോടോ, എന്തിന് ഉത്തരകൊറിയയോട് പോലുമോ ഇങ്ങനെയൊരു ആവശ്യം ഈ ഗ്രൂപ്പ് ഉന്നയിച്ചില്ല എന്നതാണ് ശ്രദ്ധേയം.

ഇന്ത്യക്കു നേരെ ആണവാക്രമണ ഭീഷണി ഉന്നയിക്കുന്ന പാകിസ്ഥാനെ ഗില്‍ പരോക്ഷമായി വിമര്‍ശിച്ചു. അണ്വായുധങ്ങള്‍, മിസൈല്‍ സാങ്കേതികത എന്നിവയുടെ നിര്‍വ്യാപനത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ അതു ബാധിക്കുമെന്നാണ് കരുതുന്നത്. ഉത്തരവാദിത്തമുള്ള ആണവശക്തി എന്ന നിലയില്‍, ആദ്യം അണുവായുധം പ്രയോഗിക്കില്ലെന്നും ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ആണവായുധം പ്രയോഗിക്കില്ലെന്നുമാണ് ഇന്ത്യയുടെ നയം. ആണവപരീക്ഷണത്തിന് സ്വയം ഏകപക്ഷീയമായി മൊറട്ടോറിയം പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ജൂലായില്‍ യു. എന്നിലെ 122 രാജ്യങ്ങള്‍ അംഗീകരിച്ച ആണവായുധ നിരോധന കരാര്‍ ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും ഗില്‍ വ്യക്തമാക്കി. ആണവ നിര്‍വ്യാപന കരാര്‍