ജി വി രാജ പുരസ്‌കാരം അനില്‍ഡക്കും രൂപേഷിനും

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി വി രാജ പുരസ്‌കാരം അത്‌ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനും. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ് പുരസ്‌കാരം. ഫുട്‌ബോള്‍ പരിശീലകന്‍ ഗബ്രിയേല്‍ ഇ ജോസഫ് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു അവാര്‍ഡിന് അര്‍ഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ് പുരസ്‌കാരം. മികച്ച കായികാധ്യാപകരായി ഫാദര്‍ പി ടി ജോയ് (കോളേജ്തലം, െ്രെകസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), എന്‍ എസ് സിജിന്‍ (സ്‌കൂള്‍തലം, എച്ച്എസ്എസ് മുണ്ടൂര്‍) എന്നിവരും മികച്ച കായിക നേട്ടം കൈവരിച്ച കോളജായി ബ്രണ്ണന്‍ കോളജ് തലശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും പ്രശംസപത്രവും ഫലകവുമാണ് പുരസ്‌കാരം. പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. കായിക മന്ത്രി എസി മൊയ്തീനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
Posted on: October 13, 2017 3:21 pm | Last updated: October 13, 2017 at 8:33 pm