ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ കെട്ടടങ്ങി. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായി.
പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഘാനയെ ചുരുങ്ങിയത് നാലു ഗോളിനെങ്കിലും പരാജയപ്പെടുത്തണമായിരുന്നു.
നായകന്‍ എറിക് ഐഹായുടെ ഇരട്ടഗോളും പകരക്കാരന്‍ എറിക് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരുടെ ഗോളുകളും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി. 43, 52 മിനിറ്റുകളിലായിരുന്നു ഐഹായുടെ ഗോളുകള്‍.
തുടര്‍ന്ന് 85ാം മിനിറ്റില്‍ ഡാന്‍സോയും 86ാം മിനിറ്റില്‍ ടോകുവും വീണ്ടും ഇന്ത്യന്‍ വലകുലുക്കി. ഇതോടെ ഘാന പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.