സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

Posted on: October 10, 2017 11:19 pm | Last updated: October 11, 2017 at 10:16 am

ബാഴ്‌സലോണ: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

പ്രഖ്യാപനം ജനഹിതം അംഗീകരിച്ചുണ്ടാണെന്ന് പ്രസിഡന്റ് കര്‍ലസ് പ്യൂജിമോണ്ട് പറഞ്ഞു.

റീജണല്‍ പാര്‍ലമെന്റ് ചേര്‍ന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യം സ്‌പെയിന്‍ അംഗീകരിക്കണമെന്നും കാറ്റലോണിയ ആവശ്യപ്പെട്ടു.

ഞായറാഴ്ചത്തെ ഹിതപരിശോധനയില്‍ വോട്ടുചെയ്ത 90ശതമാനം പേരും കാറ്റലോണിയ സ്‌പെയിനുമായുള്ള ബന്ധം വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.