കണ്ണൂരിലെ ബിജെപി ഓഫീസില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തു

Posted on: October 10, 2017 12:28 pm | Last updated: October 10, 2017 at 12:28 pm

കണ്ണൂര്‍: ജില്ലയിലെ ബി.ജെ.പി ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തു. ഓഫീസിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. റെയ്ഡ് തുടരുകയാണ്.

ബി.ജെ.പി ഓഫീസില്‍ ആയുധശേഖരണം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.