Connect with us

Kerala

കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ഒക്ടോബര്‍ 31 വരെ ട്രെയിന്‍ നിയന്ത്രണം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെ ട്രെയിന്‍ നിയന്ത്രണം. റെയില്‍വേ ട്രാക്കില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, 16, 23, 30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കോഴിക്കോട്കണ്ണൂര്‍ പാസഞ്ചര്‍ സര്‍വീസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരുകോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരുകോയമ്ബത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്ബത്തൂര്‍മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വീസ് അവസാനിപ്പിക്കും. നാഗര്‍കോവിലില്‍ നിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയോടും.

Latest