Connect with us

National

അലിഗഡ്, ബനാറസ് സര്‍വകലാശാകളുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല: പ്രകാശ് ജാവേദ്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെയും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെയും പേരുമാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.
ഇവ രണ്ടും രാജ്യത്തെ പഴക്കം ചെന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ പേരില്‍ നിന്നും മുസ്ലീം, ഹിന്ദു എന്നീ വാക്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഠിക്കാന്‍

വിഗഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി വിവിധ സാദ്ധ്യതകള്‍ പരിശോധിച്ചെങ്കിലും സര്‍വകലാശാലകളുടെ പേരുമാറ്റുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Latest