കമ്പനി വരുമാനം വര്‍ദ്ധിച്ചെന്ന വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ ജയ് ഷാ മാനനഷ്ടകേസ് നല്‍കി

Posted on: October 9, 2017 8:03 pm | Last updated: October 9, 2017 at 8:03 pm

ന്യൂഡല്‍ഹി: തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ദ്ധിച്ചെന്ന വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ അമിത് ഷായുടെ മകന്‍ ജയ് ഷാ മാനനഷ്ടക്കേസ് നല്‍കി. റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാദ്ധ്യമത്തിലെ എഡിറ്ററടക്കം ഏഴ് പേര്‍ 100 കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയിലാണ് ജയ് ഷാ പരാതി നല്‍കിയത്. എന്നാല്‍ തങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ മാദ്ധ്യമത്തിലെ അധികൃതര്‍ പറയുന്നത്.

ഓണ്‍ലൈന്‍ മാദ്ധ്യമസ്ഥാപനമായ ‘ദ വയര്‍’ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെമ്ബിള്‍ എന്റര്‍പ്രസൈസ് െ്രെപവറ്റ് ലിമിറ്റഡ്’ എന്ന കമ്ബനിയുടെ വരുമാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. 2014-15 സമ്പത്തിക വര്‍ഷത്തില്‍ കമ്പനി വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.