Connect with us

National

ഗൊരെഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരെഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികളാണ് മരിച്ചത്. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ ജ്വരം ബാധിച്ച് 1470 കുട്ടികളെയാണ് ഈ വര്‍ഷം ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇതില്‍ 310 കുട്ടികള്‍ മരിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. സംഭവം രാജ്യത്തിന് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം തുടര്‍ക്കഥയായി.

---- facebook comment plugin here -----

Latest