ക്രമസമാധാനപാലനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടു: ഹൈക്കോടതി

Posted on: October 9, 2017 12:13 pm | Last updated: October 9, 2017 at 4:53 pm

അഹ്മദാബാദ്: ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തില്‍ ഗുജറാത്തിലെ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത വിധിക്കിടെയാണ് ഹൈക്കോടതി ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.

2002 ഫെബ്രുവരി 27ന് ഗോധ്രയിലെ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവത്തില്‍ 59 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഗുജറാത്തിലുടനീളമുണ്ടായ കലാപത്തില്‍ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.