ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള സൈനികാഭ്യാസം അമേരിക്ക റദ്ദാക്കി

Posted on: October 7, 2017 9:37 pm | Last updated: October 7, 2017 at 9:37 pm

ദോഹ: ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള സൈനിക അഭ്യാസ പ്രകടനങ്ങള്‍ താത്കാലികമായി റദ്ദാക്കിയതായി യു എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എല്ലാവരെയും ഉള്‍കൊള്ളുന്നതിന്റെയും പൊതുവായ മേഖലാ താത്പര്യങ്ങളുടെയും കാഴ്ചപ്പാട് അനുസരിച്ച് ചില സൈനിക അഭ്യാസ പ്രകടനങ്ങള്‍ ഒഴിവാക്കുകയാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് വ്യോമസേന കേണല്‍ ജോണ്‍ തോമസ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൊണ്ടുവരാനുള്ള പൊതുവായ പരിഹാരങ്ങള്‍ക്ക് എല്ലാ പങ്കാളികളുമായും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.