National
പ്രമുഖ സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു
 
		
      																					
              
              
            മുംബൈ: പ്രമുഖ ഹിന്ദി സംവിധായകന്‍ കുന്ദന്‍ ഷാ (69) നിരാതനായി. മുംബൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1983ല്‍ ഇറങ്ങിയ ജാനേ ഭി ദോ യാരോ ആണ് പ്രശ്‌സ്ത്ര ചിത്രം. ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. 1986- 87 കാലഘട്ടത്തില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഹിന്ദി ടിവി ഷോ നുക്കാഡിന്റെയും സംവിധായകനായിരുന്നു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിത്വമായിരുന്നു കുന്ദന്‍ ഷായുടേത്. പ്രതിഷേധത്തിന്റെ ഭാഗമായി 2015 നവംബറില്‍ കുന്ദന്‍ ഷാ അടക്കം 23 സംവിധായകര്‍ ദേശീയ അവര്‍ഡ് കേന്ദ്ര സര്‍ക്കാറിന് തിരികെ നല്‍കിയിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


