ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: October 7, 2017 11:31 am | Last updated: October 7, 2017 at 1:15 pm

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകളെയും കാവല്‍ക്കാരനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാനസസരോവര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം.

ഊര്‍മിള (65), സംഗീത് ഗുപ്ത (43), നൂപുര്‍ ജിന്‍ഡാല്‍ (35), അഞ്ജലി ജിന്‍ഡാല്‍ (33), കാവല്‍ക്കാരന്‍ രാകേഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഊര്‍മിളയുടെ മക്കളാണ് സംഗീതും അഞ്ജലിയും. മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.