സ്‌കോഡ എസ് യു വി പ്രചാരണത്തിന് തുടക്കമായി

Posted on: October 7, 2017 9:52 am | Last updated: October 7, 2017 at 9:52 am

കൊച്ചി: സ്‌കോഡ കോഡിയാകിലൂടെ എസ് യു വി പ്രചാരണത്തിന് ഇന്ത്യയില്‍ സ്‌കോഡ തുടക്കം കുറിച്ചു. 34.49 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയോടെയാണ് പുതിയ സ്‌കോഡ കോഡിയാക് വിപണിയിലെത്തുന്നത്. 4.70 മീറ്റര്‍ നീളമുള്ള 7 സീറ്റുകളുള്ള വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ ബൂട്ട്‌സ്‌പേസാണുള്ളത്. സ്‌കോഡ എക്‌സ്‌ക്ലൂസിവ് ഷോറൂമുകളില്‍ ലഭ്യമാകുന്ന കോഡിയാക് ലാവ ബ്ലൂ, ക്വാര്‍ട്ട്‌സ് ഗ്രേ, മൂണ്‍ വൈറ്റ്, മാജിക്ക് ബ്ലേക്ക് എന്നീ 4 ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്.

സ്‌കോഡയുടെ ആഗോള വളര്‍ച്ചാ തന്ത്രങ്ങളില്‍ ഇന്ത്യക്ക് സുപ്രധാനമായ പങ്കുണ്ടെന്നും സ്‌കോഡ കോഡിയാകിനെ മുന്‍നിര്‍ത്തിയാണ് സ്‌കോഡയുടെ എസ് യു വി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ അശുതോഷ് ദീക്ഷിത് പറഞ്ഞു.