ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ആദ്യജയം ഘാനക്ക്

Posted on: October 6, 2017 7:42 pm | Last updated: October 6, 2017 at 7:56 pm

ന്യൂ ഡല്‍ഹി : ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഘാന. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. 39ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി വിജയ ഗോള്‍ സ്വന്തമാക്കിയത്. അതെ സമയം മുംബൈയില്‍ നടന്ന ന്യൂസിലാന്‍ഡും തുര്‍ക്കിയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.

ഇനി നടക്കാനിരിക്കുന്ന യുഎസ്എ ഇന്ത്യ മത്സരത്തിലെ ഇന്ത്യന്‍ ടീമിലെ ആദ്യ ഇലവനില്‍ മലയാളി താരം രാഹുലും ഇടം നേടി.