ചരക്ക് സേവന നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Posted on: October 6, 2017 7:13 pm | Last updated: October 7, 2017 at 11:32 am
SHARE

ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ജി എസ്ടിയില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 22മത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് പുതിയ തീരുമാനം. നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.എടി 28 ശതമാനത്തില്‍ നിന്നും കുറയ്ക്കും.
കരകൗശല വസ്തുക്കളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കും. ഗ്യാസ് സ്റ്റൗ, നൂല്‍, ഹെയര്‍ ക്ലിപ്, സേഫ്റ്റി പിന്‍ എന്നിവയുടെ വില കുറയുമെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരു കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ പ്രതിമാസ റിട്ടേണ്‍സ് സമര്‍പ്പിക്കേണ്ടെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒരു കോടി വരെ വിറ്റുവരവുള്ളവര്‍ െ്രെതമാസ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. കോംപസിഷന്‍ സ്‌കീം പ്രകാരം അഞ്ച് ശതമാനം നികുതി നല്‍കിയാല്‍ മതി. ചെറുകിട വ്യാപാര മേഖലക്ക് ഇത് ആശ്വാസകരമാണ്.

എ.സി റെസ്‌റ്റോറന്റുകളുടെ ജി.എസ്.ടി കുറക്കാനും യോഗം തീരുമാനിച്ചു. 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് കുറക്കുക. ഇത് ഭക്ഷണങ്ങളുടെ വില കുറയുന്നതിന് വഴിവെക്കും. കേരളം നിരന്തരം ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണ് ഇപ്പോള്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ളത്.
സ്വര്‍ണം വാങ്ങാന്‍ പാന്‍ വേണമെന്ന നിര്‍ദേശവും ഒഴിവാക്കി. കൂടാതെ കള്ളപ്പണം തടയല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് സ്വര്‍ണത്തെ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here