വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു

Posted on: October 6, 2017 11:03 am | Last updated: October 6, 2017 at 3:21 pm

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാംഗില്‍ വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ത്യ- ചൈന അതിര്‍ത്തിക്ക് 12 കിലോമീറ്റര്‍ അകലെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

എംഐ-17 വി5 വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.