Connect with us

Gulf

ദുബൈ നഗര ശുചീകരണത്തിന് സന്നദ്ധ സേവകര്‍

Published

|

Last Updated

ദുബൈ: നഗര ശുചീകരണത്തിനും പാരിസ്ഥിതിക ബോധവല്‍കരണത്തിനും നഗരസഭക്ക് 1500 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പദ്ധതി. വിദ്യാര്‍ഥികള്‍, കുടുംബിനികള്‍ എന്നിവര്‍ സന്നദ്ധപ്രവര്‍ത്തകരില്‍ ഉള്‍പെടും.ഇവര്‍ 130,000 സിഗരറ്റ് കുറ്റികള്‍ നീക്കംചെയ്തതായി വേസ്റ്റ് മാനേജ്മെന്റ് വിഭാഗം മേധാവി എന്‍ജി. അബ്ദുല്‍ മജീദ് സിഫായി പറഞ്ഞു.

32 സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ സന്നദ്ധ സംഘത്തില്‍ ഉണ്ട്. ഇവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ഒരു മണിക്കൂര്‍ എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പദ്ധതിയില്‍ അണിചേരാമെന്നും സിഫായി വ്യക്തമാക്കി.