യുഡിഎഫ് രാപ്പകല്‍ സമരം അഞ്ചിന്

Posted on: October 3, 2017 9:44 pm | Last updated: October 3, 2017 at 9:44 pm
SHARE

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ വഞ്ചനക്കുമെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ അഞ്ചിന് രാവിലെ 10 മുതല്‍ രാപ്പകല്‍ സമരം നടക്കും. എം.പി.മാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആറിന് രാവിലെ 10ന് സമാപിക്കും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം. കെ.പി.സി.സി പ്രസിഡന്റ്? എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here