മഅ്ദിന്‍ ഇംഗ്ലീഷ് മാഗസിന്റെ വാര്‍ഷിക പതിപ്പ് പ്രകാശിതമായി

Posted on: October 3, 2017 9:02 pm | Last updated: October 3, 2017 at 9:02 pm

മലപ്പുറം: രാജ്യത്തു സമാധാനം നിലനിര്‍ത്തുന്നതില്‍ സൂഫിസത്തിന് വലിയ പങ്കുണ്ടെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മഅ്ദിന്‍ കോളേജ് ഓഫ് ഇസ്്‌ലാമിക് ദഅ്‌വ പെരുമ്പറമ്പ് പുറത്തിറക്കിയ ഇംഗ്ലീഷ് മാഗസിന്റെ വാര്‍ഷിക പതിപ്പ് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതലമുറ വായനക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കണമെന്നും തൂലികയിലൂടെ വിപ്ലവകരമായ ഒേട്ടറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക വിഷയങ്ങള്‍, അഭിമുഖങ്ങള്‍, പഠനങ്ങള്‍, പ്രബന്ധങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ഷികപ്പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ മുസമ്മില്‍ പടിഞ്ഞാറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ഷഹീര്‍ പറപ്പൂര്‍ പബ്ലിഷര്‍ സയ്യിദ് മുഹ്‌സിന്‍ ഹസ്സന്‍, സയ്യിദ് ജദീര്‍ അഹ്‌സന്‍, അല്‍ത്താഫ് കാളികാവ് എന്നിവര്‍ സംബന്ധിച്ചു