ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ്: ബോള്‍ വണ്‍ റാലിക്ക് ആവേശത്തുടക്കം

Posted on: October 3, 2017 8:19 pm | Last updated: October 3, 2017 at 8:19 pm

തിരുവനന്തപുരം: കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ബോള്‍ റണ്‍ റാലിക്കു തിരുവനന്തപുരത്തു ആവേശത്തുടക്കം. പാറശാല ഗവണ്മെന്റ് വി.എച് .എസ് സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ.

റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രെട്ടറിയും കായിക യുവജന കാര്യ ഡയറക്ടറുമായ സഞ്്ജയന്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ ജിജു ജേക്കബ്, വി.പി.ഷാജി, രാജീവ് കുമാര്‍ എന്നിവര്‍ക്ക് ഫുട്‌ബോള്‍ കൈമാറി. മുന്‍ കായികതാരം ബീനാമോള്‍ ബോക്‌സിങ് ചാമ്പ്യന്‍ കെ.സി.ലേഖ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.