രാജ്യവ്യാപകമായി സിപിഐഎമ്മിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ

Posted on: October 3, 2017 2:37 pm | Last updated: October 3, 2017 at 2:37 pm

കണ്ണൂര്‍: രാജ്യവ്യാപകമായി സിപിഐഎമ്മിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നാളെ മുതല്‍ 17 വരെ ഡല്‍ഹി എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ പ്രതിഷേധമുണ്ടാകും.കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്താണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. സിപിഐഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ അക്രമവും കൊലപാതകവും പതിവാണെന്നും അദ്ദേഹം പറഞ്ഞു.