ഹാദിയയ്ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി

Posted on: October 3, 2017 11:36 am | Last updated: October 3, 2017 at 2:13 pm

ന്യൂഡല്‍ഹി: ഹാദിയയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ല. എന്‍ഐഎ അന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കും. 24 വയസുള്ള പെണ്‍കുട്ടിക്ക് സ്വന്തം ജീവിതം തിരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്.ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹ റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്‌റ്റോഡിയനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസിൽ തിങ്കളാഴ്ച കോടതി വിശദമായ വാദം കേൾക്കും.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.