സൗദി എയര്‍ലൈന്‍സ് തിരുവന്തപുരം വിമാന സര്‍വീസ് ഞായറാഴ്ച ആരംഭിക്കും

Posted on: September 30, 2017 7:44 pm | Last updated: September 30, 2017 at 7:44 pm

ജിദ്ദ: സൗദി എയര്‍ലൈന്‍സ് തിരുവന്തപുരം വിമാന സര്‍വീസ് ഞായറാഴ്ച ആരംഭിക്കും. തുടക്കത്തില്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
എസ്.വി 756 വിമാനം രാവിലെ 4.40ന് പുറപ്പെട്ട് ഉച്ചക്ക് പ്രാദേശിക സമയം 12.15 ന് തിരുവന്തപുരത്തെത്തും. ഉച്ചക്ക് 1.45 ന് തിരിക്കുന്ന എസ്.വി 757 വിമാനം വൈകുന്നേരം നാല് മണിക്ക് റിയാദിലെത്തും.ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് സര്‍വീസുണ്ടാകും. രണ്ട് ദിവസവും ഒരോ സമയത്താണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ 3.35 ന് പുറപ്പെടുന്ന എസ്.വി.752 വിമാനം ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് എത്തും. ഉച്ചക്ക് ഒന്നരക്ക് പുറപ്പെടുന്ന എസ്.വി 751 വിമാനം വൈകുന്നേരം നാല് മണിക്ക് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

ഇതോടെ സൗദി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന പട്ടണങ്ങളുടെ എണ്ണം എട്ടാകും. കൊച്ചി, ഹൈദരാബാദ്, ഡല്‍ഹി, ബാംഗ്‌ളൂര്‍, ലക്‌നോ, മുബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരത്തെ സര്‍വീസ് നടത്തുന്നുണ്ട്‌