യുഡിഎഫിന്റെ രാപ്പകല്‍ സമരം ഒക്ടോബര്‍ 5ന്

Posted on: September 30, 2017 2:05 pm | Last updated: September 30, 2017 at 2:05 pm

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് രാപ്പകല്‍ സമരം നടത്തുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. സെക്രട്ടേറിയേറ്റിനു മുമ്ബിലും മറ്റു ജില്ലകളില്‍ ജില്ലാ കളക്ടറേറ്റുകളുകള്‍ക്ക് മുന്നിലുമാണ് സമരം.

സെക്രട്ടേറ്റിയറ്റിനുമുന്നില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസനും കൊല്ലം കള്ടറേറ്റിന് മുന്നില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ എം.പി.യും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും തൃശ്ശൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വി.എസ്. ശിവകുമാര്‍ എം.എല്‍.എ.യും കോഴിക്കോട്ട് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യും മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട് എം.ഐ.ഷാനവാസ് എം.പി.യും കണ്ണൂരില്‍ ഇ.ടി.

മുഹമ്മദ് ബഷീര്‍ എം.പി.യും കാസര്‍ഗോഡ് സി.പി.ജോണും രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും