ജോലിയില്‍ നിന്നും അപ്രതീക്ഷിത പിരിച്ചുവിടല്‍; ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: September 30, 2017 11:00 am | Last updated: September 30, 2017 at 12:38 pm

ന്യൂഡല്‍ഹി: ജോലിയില്‍ നിന്നും പെട്ടന്നുള്ള പിരിച്ചുവിടലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആശുപത്രിയിലെ നഴ്‌സാണ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയാണ്. അഞ്ചു വര്‍ഷമായി ഇതേ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്.

തൊഴില്‍ ചൂഷണം ചോദ്യംചെയ്തതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുനുവെന്ന് മറ്റ് നഴ്‌സുമാര്‍ പറയുന്നു. ഇവരുടെ നേതൃത്വത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പരാതി നല്‍കിയിരുന്നു.