അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്ത്‌

Posted on: September 29, 2017 10:33 am | Last updated: September 29, 2017 at 3:04 pm

ബെയ്‌റൂത്ത്: ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. 45 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം ഐഎസ് തന്നെയാണ് പുറത്തുവിട്ടത്.

അമേരിക്ക-ഉത്തര കൊറിയ സംഘര്‍ഷവും ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍, സിറിയയിലെ റാഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടല്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ എന്നിവയെക്കുറിച്ചും ശബ്ദസന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

ശബ്ദസന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. ബഗ്ദാദി കൊല്ലപ്പെട്ടതായി നേരത്തെ പല തവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ അമേരിക്കയോ റഷ്യയോ തയ്യാറായിട്ടില്ല. 2.5 കോടി ഡോളര്‍ ആണ് ബഗ്ദാദിയുടെ തലക്ക് യുഎസ് പ്രഖ്യാപിച്ചത്.