Connect with us

Gulf

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം: അബുദാബി പോലീസ്

Published

|

Last Updated

അബുദാബി : വാര്‍ത്ത മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ അവാദ് സൈഫ് അല്‍ ബലൂഷി വ്യക്തമാക്കി. സെക്യൂരിറ്റി മീഡിയ ആസ്ഥാനത്ത് യു എ ഇ യിലെ വിവിധ ഭാഷ പത്രങ്ങളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കണം. ട്രാഫിക് നിയമങ്ങള്‍, നിയന്ത്രണങ്ങള്‍,സുരക്ഷ, മറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ സെക്യൂരിറ്റി മീഡിയയുടെ ചുമതലയുള്ള മേജര്‍ നാസര്‍ സംബന്ധിച്ചു. വ്യത്യസ്ത ഭാഷകളിലുള്ള വ്യത്യസ്ത സമൂഹങ്ങളുമായി ആശയവിനിമയത്തിനുള്ള സഹകരണവും മാര്‍ഗ്ഗങ്ങളുമാണ് മുഖ്യമായും ചര്‍ച്ച ചെയ്തത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സഹകരണവും പിന്തുണയും ഉറപ്പ് നല്‍കുന്നതായും പത്രപ്രവര്‍ത്തകരുടെ സഹകരണത്തിന് നന്ദി പ്രകടിപ്പിക്കുന്നതായും കേണല്‍ അവാദ് സൈഫ് അല്‍ ബലൂഷി പറഞ്ഞു. യോഗത്തില്‍ സുരക്ഷാ മാദ്ധ്യമങ്ങളില്‍ നിന്നുള്ള സീനിയര്‍ എഡിറ്റര്‍മാര്‍,സിറാജ് അബുദാബി ബ്യുറോ ചീഫ് റാഷിദ് പൂമാടം, ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് , ഗള്‍ഫ് ടുഡേ , ഇത്തിഹാദ്, അല്‍ ബയാന്‍, അല്‍ അഷ്‌റക് തുടങ്ങിയ വാര്‍ത്ത മാധ്യമങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

Latest