തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി

Posted on: September 28, 2017 8:25 pm | Last updated: September 29, 2017 at 1:12 pm

പനാജി: ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്‌ളേവിനിടെ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ കുറ്റം ചുമത്തി. മാനഭംഗമുള്‍പ്പടെ ഒന്നിലേറെ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

ജീവപര്യന്തം വരെ തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഹൈക്കോടതി വിധിയുടെ കുറ്റം ചുമത്തുന്നത് നീട്ടിവെക്കണമെന്ന തേജ്പാലിന്റെ ആവശ്യം തള്ളിയാണ് ഗോവയിലെ മപുസ ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. തേജ്പാലിനെതിരെ കുറ്റംചുമത്തരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി കുറ്റം ചുമത്തിയത്.

കേസ് പരിഗണിക്കുന്നത് നവംബര്‍ 21ലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി നവംബര്‍ ഒന്നിന് പരിഗണിക്കും.

ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്‌ളേവിനിടെ പത്രപ്രവര്‍ത്തക ഷോമ ചൗധരിയെ ലിഫ്റ്റില്‍ വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.