Connect with us

Gulf

കേരളവും വിദേശ രാജ്യങ്ങളും സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തും

Published

|

Last Updated

ദുബൈയില്‍ മുസ്തഫ ഗ്രൂപ്പ് അല്‍മന സംഘടിപ്പിച്ച സംഗമത്തില്‍
മന്ത്രി എ കെ ബാലനും പ്രമുഖരും

ദുബൈ: കേരളവും വിദേശ രാജ്യങ്ങളും തമ്മില്‍ സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുമെന്ന് സാംസ്‌കാരിക നിയമവ കുപ്പ് മന്ത്രി എ കെ ബാലന്‍. ഇതിനു കേരള സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികള്‍ക്ക് വലിയ പ്രചാരവും പിന്തുണയുമാണ് ഓരോ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളം മിഷന്‍ രൂപീകരിക്കും. ലണ്ടനില്‍ ചില സ്ഥലങ്ങളില്‍ ആരംഭിച്ചു.

ദുബൈയിലും മസ്‌കത്തിലും ഉടന്‍ തുടങ്ങും. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്ന ഇടമായി മിഷന്‍ മാറും. മലയാളം പഠിക്കാന്‍ സൗകര്യം ഏര്‍പെടുത്തുകയാണ് ലക്ഷ്യം. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തും. കേരളത്തിന്റെ റോഡ് വികസനത്തിന് വിദേശ മലയാളികളുടെ സഹായം ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ദുബൈയില്‍ മുസ്തഫ അല്‍ മന ലീഗല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ അല്‍മന ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. മുസ്തഫ, അധ്യക്ഷത വഹിച്ചു. അല്‍ മന, ശശി ചെമ്മങ്ങാട്ട്, രവി ശങ്കര്‍, എം എല്‍ എ മാരായ കെ ബി ഗണേഷ് കുമാര്‍, എ പ്രദീപ് കുമാര്‍, വീണ ജോര്‍ജ്, കെ കൃഷ്ണന്‍ കുട്ടി, സണ്ണി ജോസഫ്, എം ഉമ്മര്‍, ഐ ടി എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ്, ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest