മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നലാക്രമണം; നിരവധി നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: September 27, 2017 5:13 pm | Last updated: September 27, 2017 at 9:55 pm

ന്യൂഡല്‍ഹി: ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കില്ല. ബുധനാഴ്ച പുലര്‍ച്ചെ 4.45നാണ് ആക്രമണം നടന്നത്.

അതേസമയം അതിര്‍ത്തി കടന്നുള്ള ആക്രമണമല്ല നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പട്രോളിംഗിനിടെ ആക്രമിച്ച തീവ്രവാദികള്‍ക്ക് നേരെ വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സൈന്യം അറിയിച്ചു.

നാഗാ തീവ്രവാദികളെ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഇത് രണ്ടാം തവണയാണ് മിന്നലാക്രമണം നടത്തുന്നത്. നേരത്തെ 2015 ജൂണില്‍ തീവ്രവാദി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 38 പേരെ വധിച്ചിരുന്നു. ഇന്ത്യന്‍ സൈനികരെ വധിച്ചതിന് പ്രതികാരമായായിരുന്നു ഈ ആക്രമണം.