മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്

Posted on: September 27, 2017 2:19 pm | Last updated: September 27, 2017 at 6:14 pm

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചു. നിയമലംഘനം വ്യക്തമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ലേക്ക് പാലസിലെ കാര്‍ പാര്‍ക്കിംഗ് ഏരിയക്കായി വയല്‍ നികത്തി.വയല്‍ നികത്തല്‍ നടന്നത് 2014ന് ശേഷമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ നേരത്തെ തന്നെ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്.