Connect with us

Kerala

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട്: താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌: ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ആതുകൊണ്ട് തന്നെ ഭയമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനുണ്ടായിരുന്നില്ല. കമ്മീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കി. മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസ്സമൊന്നും പറഞ്ഞിരുന്നില്ല. തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നു. റിപ്പോര്‍ട്ടിലെ വിശദീകരണം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Latest