Connect with us

National

ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഹിസ്ബുല്‍ മുജാഹിദീന്‍ മുതിര്‍ന്ന നേതാവ് അബ്ദുല്‍ ഖയൂം നജറിനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ ഉറി സെക്ടറില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചപ്പോഴാണ് കമാന്‍ഡര്‍ അബ്ദുല്‍ ഖയൂം നജറിനെ സൈന്യം വധിച്ചത്.

പൊലീസുകാരനടക്കം ഇരുപത്തിയഞ്ചോളം പേരെ കൊലപ്പെടുത്തുന്നതിനു നേതൃത്വം നല്‍കിയ നജറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കശ്മീരിലേക്ക് തിരിച്ചുവരുന്നതിനിടെ, ലാച്ചിപോറയില്‍ സൊറാവാര്‍ പോസ്റ്റില്‍ വച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.

സൈനിക പോസ്റ്റ് ആക്രമിക്കാനായിരുന്നു നജറിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിട്ടത്. നുഴഞ്ഞുകയറ്റം നടത്തുന്ന സമയത്ത് പാക്ക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. നജറിനെ വധിച്ചത് ഇന്ത്യന്‍ സേനയുടെ ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് ഊര്‍ജമാകുമെന്നാണു വിലയിരുത്തല്‍.