29 മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബേങ്ക് അവധി

Posted on: September 25, 2017 11:40 pm | Last updated: September 25, 2017 at 11:40 pm

തിരുവനന്തപുരം: ഈ മാസം 29 മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബേങ്ക് അവധി. 29, 30 തീയതികളില്‍ മഹാനവമി, വിജയദശമി പ്രമാണിച്ച് ബേങ്കുകള്‍ക്ക് അവധിയാണ്. അടുത്ത ദിവസം, ഒക്‌ടോബര്‍ ഒന്ന് ഞായറാഴ്ച. രണ്ടിന് തിങ്കളാഴ്ച ഗാന്ധി ജയന്തി. അന്നും ബേങ്ക് അവധിയായിരിക്കും.

ബേങ്കുകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ പ്രത്യേകം മുന്‍കരുതലുകള്‍ നടത്തണം. നാല് ദിവസം തുടര്‍ച്ചയായി അവധിയായതിനാല്‍ എ ടി എമ്മുകളും കാലിയാകാന്‍ സാധ്യതയുണ്ട്.