യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ന്യൂഡല്‍ഹിയിലെത്തി

Posted on: September 25, 2017 6:26 pm | Last updated: September 25, 2017 at 6:26 pm

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇന്ത്യയിലെത്തി. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഇതാദ്യമായാണ് ഒരു ഉന്നത ഉദ്യോഗസഥന്‍ ഇന്ത്യ സന്ദരശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുഎസിന്റെ അഫ്ഗാന്‍ നയത്തിന് ട്രംപ് പിന്തുണ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് ജിമ്മിന്റെ ഇന്ത്യ സന്ദര്‍ശനം.

ഇരു രാജ്യങ്ങള്‍ക്കും ഇത് ചരിത്രപരമായ അവസരമാണെന്ന് വിമാനത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈനിക മേഖലയില്‍ ഇന്ത്യയുമായി യുഎസിനുള്ള ശക്തമായ ബന്ധം അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.