കാവ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

Posted on: September 25, 2017 2:53 pm | Last updated: September 25, 2017 at 6:04 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ കാവ്യയുടെ അറസ്റ്റിന് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, നടനും സംവിധായകനുമായ നാദിര്‍ഷായുടെ ജാമ്യാപേക്ഷ കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി.