അഭ്യാസപ്രകടനത്തിനിടെ വ്യോമസേനാ വിമാനം കടലില്‍ തകര്‍ന്നുവീണു

Posted on: September 25, 2017 2:15 pm | Last updated: September 25, 2017 at 2:15 pm

റോം: വ്യോമാഭ്യാസത്തിനിടെ സൈനിക വിമാനം കടലില്‍ തകര്‍ന്നുവീണു. ഇറ്റാലിയന്‍ വ്യോമസേനാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പൈലറ്റ് മരിച്ചു. തിരച്ചിലില്‍ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ടെറാസിനിയയില്‍ വ്യോമാഭ്യാസം നടത്തിക്കൊണ്ടിരിക്കെയാണ് വിമാനം കടലില്‍ പതിച്ചത്. ആയിരങ്ങള്‍ വ്യോമാഭ്യാസം കാണാന്‍ തടിച്ചുകൂടിയിരുന്നു.