നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല

Posted on: September 25, 2017 12:59 pm | Last updated: September 25, 2017 at 2:53 pm

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കിയാല്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെടുമെന്നും ഈ കേസില്‍ സുപ്രധാന തെളിവുകളടക്കം സുനി നശിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ നടി കാവ്യാമാധവന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.