Connect with us

Ongoing News

ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; പരമ്പര

Published

|

Last Updated

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടു മല്‍സരങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ചെന്നൈയിലും കൊല്‍ക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്‍ഡോറില്‍ കിരീടം ഉറപ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തപ്പോള്‍, 13 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയം കൈവരിച്ചു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തപ്പോള്‍, 13 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയം കൈവരിച്ചു.

ഒരുവശത്ത് രോഹിത് ശര്‍മയും മറുവശത്ത് അജിന്‍ക്യ രഹാനെയും മികച്ച തുടക്കം ന്ല്‍കിയതാണ് ഇന്ത്യക്ക് കരുത്തായത്. 62 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമായി രോഹിത് ശര്‍മ 71 റണ്‍സെടുത്തപ്പോള്‍ 76 പന്തില്‍ ഒമ്പത് ബൗണ്ടറികളുമായി 70 റണ്‍സ് നേടിയായിരുന്നു രഹാനെയുടെ പ്രകടനം. ആദ്യ വിക്കറ്റില്‍ 139 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്തി.

തുടര്‍ന്ന് വിരാട് കോഹ്‌ലിയും ഹര്‍ദിക് പാണ്ഡ്യയും മികച്ച മുന്നേറ്റം നടത്തി. 35 പന്തില്‍ 28 റണ്‍സിന് കോഹ്‌ലി വീണെങ്കിലും ആസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ തച്ചുടച്ച് പാണ്ഡ്യ കത്തിക്കയറി. നാല് സിക്‌സറുകളടക്കം 32പന്തില്‍ പുറത്താകാതെ 36 റണ്‍സുമായി മനീഷ് പാണ്ഡേയും കരുത്തുകാട്ടിയപ്പോള്‍ 47.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. മൂന്നു റണ്‍സുമായി എംഎസ് ധോണി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ആസ്‌ട്രേലിയ ടീമിലേക്ക് തിരികെ വന്ന ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി മികവിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍(42) സ്റ്റീവ് സ്മിത്ത്(63)ഫിഞ്ച്(124) ഗ്ലെന്‍ മാക്‌സ്‌വെല്‍ (5), ട്രാവിസ് ഹെഡ് (4), ഹാന്‍ഡ്‌സ്‌കൊംബ്(3) എന്നിങ്ങനെയാണ് സ്‌കോറുകള്‍. കുല്‍ദീപിനെക്കൂടാതെ ബുമ്രയും രണ്ട് വിക്കറ്റ് വീഴ്ത്തി.