Connect with us

Gulf

ഉംറ സീസണ്‍ ആരംഭിച്ചതായി സഊദി ഹജ്ജ് മന്ത്രാലയം

Published

|

Last Updated

അബുദാബി: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചതായി സഊദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
പതിവിലും നേരത്തെയാണ് ഈ വര്‍ഷം മുഹര്‍റം തുടക്കത്തില്‍ തന്നെ ഉംറ തീര്‍ഥാടകരുടെ വരവ് തുടങ്ങിയത്. സാധാരണ രീതിയില്‍ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രക്ക് ശേഷം മുഹര്‍റം പകുതിക്ക് ശേഷമാണു ഉംറ തീര്‍ഥാടകരെ സ്വീകരിക്കാറുള്ളത്.
എന്നാല്‍, സഊദി വിഷന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഉംറ തീത്ഥാടകരുടെ യാത്ര നേരത്തെ ആരംഭിക്കുന്നത്. ഈ വര്‍ഷം മുഹര്‍റം തുടക്കം മുതല്‍ തന്നെ വിദേശ ഉംറ തീര്‍ഥാടകര്‍ എത്തുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതി
നായി കഴിഞ്ഞ ഉംറ സീസണ്‍ അവസാനിച്ച ശവ്വാലില്‍ തന്നെ ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു.

കഴിഞ്ഞ വര്‍്ഷം 67 ലക്ഷം തീര്‍ത്ഥാടകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ ക്കായി എത്തിയത്. ഇതിലും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷം അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടകരെ കൊണ്ടുവരുന്നതിനായി നാലായിരത്തോളം ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രാലയം നേരത്തെ അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, വിദേശ ഹാജിമാരില്‍ നല്ലൊരു ശതമാനവും തിരിച്ചു പോയി. ശേഷിക്കുന്നവര്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യംവിടും.
വിദേശ ഹാജിമാരില്‍ 1,28,3954 വിദേശ ഹാജിമാര്‍ പുണ്യ ഭൂമിയില്‍ നിന്നും മടങ്ങിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം വിദേശ ഹാജിമാരാണ് ഇനി സ്വദേശങ്ങളിലേക്ക് യാത്ര തിരിക്കാനുള്ളത്. ഇന്ത്യന്‍ ഹാജിമാരില്‍ 63,000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ 4,5000 ഓളം പേര് മദീനയിലാണ്.