ഇന്‍ഡോര്‍ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

Posted on: September 24, 2017 2:23 pm | Last updated: September 24, 2017 at 2:23 pm

ഇന്‍ഡോര്‍ : ഇന്‍ഡോര്‍ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ ഇന്നും ജയം തുടര്‍ന്നാല്‍ അഞ്ച് മല്‍സരങ്ങളുടെ പരമ്ബര സ്വന്തമാകും.
പരമ്ബരയിലാദ്യമായി മുന്നൂറിന് മേലെ റണ്‍ കയറുമെന്ന് ക്യൂറേറ്റര്‍ ഉറപ്പിച്ച് പറയുന്നു.

റിസ്റ്റ് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ഇന്‍ഡോറിലെ പിച്ച്.
ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട ഓസ്‌ട്രേലിയ വിജയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാവും ഇന്ന് കളിക്കുക.