Connect with us

National

ശുചിത്വം ജീവിതശൈലിയാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ശുചിത്വം ജീവിത ശൈലിയാക്കിമാറ്റണമെന്നും രാജ്യത്തെ അറിയാന്‍ സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും നേരിട്ട് സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യന്‍ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.പ്രതിമാസ റേഡിയോ മന്‍ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മന്‍ കീ ബാത്തിന്റെ 36ാം ഭാഗമായിരുന്നു ഇന്നത്തെത്.

നിങ്ങളുടെ സംസ്ഥാനത്തെ മികച്ച ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി ഇവിടങ്ങളിലേക്ക് യാത്രകള്‍ നടത്തൂ. അങ്ങനെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പ്രചാരം നല്‍കൂ. രാജ്യത്തോട് ആകമാനം സംവദിക്കാനുള്ള അവസരമാണ് മന്‍ കി ബാത് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭര്‍ത്താക്കന്മാര്‍ വീരമൃത്യു വരിച്ച ശേഷം സൈന്യത്തില്‍ ചേര്‍ന്ന ലെഫ്റ്റനന്റ് സ്വാതി മഹാദിക്കിനെയും നിധി ദൂബെയയും അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പതിനെട്ടുകാരന്‍ ബിലാല്‍ ദാര്‍ ദാല്‍ തടാകത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു. 12000 കിലോഗ്രാം മാലിന്യമാണ് ഒരു വര്‍ഷം കൊണ്ട് ബിലാല്‍ നീക്കം ചെയ്തത്.

സ്വച്ഛതാ ഹി സേവാ ഹേ ക്യാമ്പയിന് ലഭിക്കുന്ന പിന്തുണയിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ക്യാമ്ബയിനുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സ്വച്ഛത(ശുചിത്വം)ജീവിതശൈലിയാക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest